12:47am 27 October 2026
NEWS
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 ന് ആരംഭിക്കും.
26/10/2026  09:42 PM IST
സണ്ണി ലുക്കോസ്
ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടനം വെർച്വൽ  ക്യൂ ബുക്കിംഗ് ഒക്ടോബർ 29  ന് ആരംഭിക്കും.

ശബരിമല മണ്ഡല  മകരവിളക്ക് തീർത്ഥാടന കാലത്തേക്കുള്ള  വെർച്വൽ ക്യൂ ബുക്കിംഗ് ഒക്ടോബർ 29 രാവിലെ 10 മണിക്ക് ആരംഭിക്കും. 

www.sabarimalaonline.org എന്ന വെബ്സൈറ്റ് വഴിയാണ്  ദർശനത്തിനായുള്ള  സ്ലോട്ടുകൾ ബുക്ക് ചെയ്യേണ്ടത്. നിലയ്ക്കൽ - പമ്പ  പാത വഴി അറുപതിനായിരം ഭക്തർക്കാണ് ഒരു ദിവസം  വെർച്വൽ   ക്യൂ  ടിക്കറ്റ് ബുക്ക് ചെയ്യാവുന്നത്. എരുമേലി കാനനപാത വഴി 3000 ഭക്തർക്ക്  ദിവസവും ഓൺലൈൻ  ടിക്കറ്റ്   ലഭിക്കും. വണ്ടിപ്പെരിയാർ- സത്രം പാത വഴിയുള്ള ഓൺലൈൻ ബുക്കിംഗ് ദിവസേന 3000 ആണ്. 

ഇത് കൂടാതെ നിലയ്ക്കൽ,  എരുമേലി, വണ്ടിപ്പെരിയാർ എന്നിവിടങ്ങളിൽ  റിയൽ  ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രങ്ങളും ഉണ്ടാവും. നിലയ്ക്കൽ   റിയൽ  റിയൽ ടൈം ബുക്കിംഗ് കേന്ദ്രം  വഴി പ്രതിദിനം 10000 ഭക്തർക്ക് പ്രവേശനം നൽകും. എരുമേലിയിലെയും വണ്ടിപ്പെരിയാർ  സത്രത്തിലെയും  റിയൽ  റിയൽ ടൈം ബുക്കിംഗ് കേന്ദ്രങ്ങൾ വഴി പ്രതിദിനം 2000 വീതം ഭക്തർക്ക് പ്രവേശനം നൽകും. 

ബഹുമാനപ്പെട്ട കേരള ഹൈക്കോടതി ഉത്തരവനുസരിച്ചാണ്  പമ്പയിലെ റിയൽ ടൈം സ്പോട്ട് ബുക്കിംഗ് കേന്ദ്രം ഒഴിവാക്കിയത്.വെർച്ചൽ ക്യൂ ബുക്കിംഗ് തീർത്തും സൗജന്യമാണ്. ഭക്തർക്ക് താല്പര്യമനുസരിച്ച് അഞ്ചു രൂപ മുതൽ  പിൽഗ്രിം  റിലീഫ് ഫണ്ടിലേക്കും, ശുചിത്വ  പരിപാലനത്തിനായി ജനറൽ ഫണ്ടിലേക്കും സംഭാവന നൽകുന്നതിനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്. ഇത് നിർബന്ധമല്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img